22 January, 2019 02:08:29 PM
ആരെയാണ് ഭയക്കുന്നത്? കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വക വിമര്‍ശനം
കൊച്ചി: ആരെയാണ് കെഎസ്‌ആര്‍ടിസി പേടിക്കുന്നതെന്നും താത്ക്കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും സുഗമമായി ഓടുന്നില്ലേയെന്നും കോടതിയുടെ വിമര്‍ശനം. വലിയ വരുമാനം ഉണ്ടായെന്നും ഇനി വരുന്ന ഒഴിവുകൾ പി എസ് സിയെ അറിയിക്കുമെന്നും കെ എസ് ആർ ടി സി മറുപടി നൽകി. ഒരു ബസിന് അഞ്ച് എന്ന അനുപാതത്തിൽ കണ്ടക്ടർമാർ ഉണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചപ്പോഴാണ് നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചത്.
പത്തുവർഷം ജോലി ചെയ്തശേഷവും പ്രതികാര ബുദ്ധിയോടെയാണ് മാനേജ്മെന്‍റ് പെരുമാറുന്നതെന്ന് താൽകാലിക കണ്ടക്ടർമാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യമെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.