22 August, 2017 11:04:50 PM


എംപ്ലോയബിലിറ്റി സെന്‍ററില്‍ ഇന്‍റര്‍വ്യൂ ഓഗസ്റ്റ് 24ന്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ അന്‍പതിലധികം ഒഴിവുകളിലേക്കു  ഓഗസ്റ്റ് 24 രാവിലെ  10നു ഇന്റര്‍വ്യൂ നടക്കും. ഏരിയ സെയില്‍സ് മാനേജര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, സ്റ്റുഡന്റസ് കൗണ്‍സിലേര്‍,  സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ ട്രെയിനീ, കണ്‍ടെന്റ് ഡെവലപ്പര്‍  (മാത്‌സ്)- കണ്‍ടെന്റ് ഡെവലപ്പര്‍ (ഇംഗ്ലീഷ്), കണ്‍ടെന്റ് ഡെവലപ്പര്‍ (സയന്‍സ്), കണ്‍ടെന്റ് ഡെവലപ്പേര്‍ (സോഷ്യല്‍ സയന്‍സ്), എന്നീ തസ്തികയിലേയ്ക്കാണ്   നിയമനം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ 24നു രാവിലെ  10നു ബയോഡാറ്റ യുമായി കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ബയോഡാറ്റയുമായി രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04812563451, 8078480904, 9605774945



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K