16 November, 2016 05:37:52 PM
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന ഡിസംബര്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും : ശിശുവികസന പദ്ധതി ഓഫീസര്‍, തിരുവനന്തപുരം (അര്‍ബന്‍-1), സുബാഷ് നഗര്‍, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം - 695 008. ഫോണ്‍ : 0471 - 2464059.