11 November, 2016 08:29:50 PM
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ, അറ്റൻഡർ
കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ, അറ്റൻഡർ എന്നീ തസ്തികളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആയുഷ്യം പദ്ധതിയിലേക്കുള്ള മെഡിക്കൽ ഓഫീസർ തസ്തികയുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 15 രാവിലെ 11 നും പ്രസൂതി യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും അറ്റൻഡർ തസ്തികയിലേയ്ക്കുളള ഇന്റർവ്യൂ നവംബർ 16 രാവിലെ 11 നും ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ ഓഫീസിൽ നടക്കും. ബി.എ.എം.എസ് ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, സ്വസ്ഥവൃത എം.ഡി/ പ്രസൂതിതന്ത്രം എം.എസ് യോഗ്യതയുളളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമുളളവർക്ക് അറ്റൻഡർ തസ്തികയിലേയ്ക്കുമുളള ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, അവയുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം എത്തണം. ഫോൺ: 0481 2568118