20 September, 2026 01:08:29 PM


ലൈബ്രറി തിരഞ്ഞെടുപ്പ് 27ന്: ഏറ്റുമാനൂരില്‍ ജനകീയമുന്നണി മത്സരരംഗത്ത്

ഏറ്റുമാനൂര്‍: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ഭരണസമിതിയിലേക്ക് സെപ്തംബര്‍ 27ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനകീയമുന്നണി എന്ന പേരില്‍ പുതിയ പാനല്‍ രംഗത്ത്. ഇതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. ജാതിമതരാഷ്ട്രീയവ്യത്യാസങ്ങളില്ലാതെ രൂപീകരിച്ച ജനകീയമുന്നണിയുടെ പാനലില്‍ 9 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പതിനഞ്ച് അംഗ ഭരണസമിതിയിലേക്ക് അഞ്ച് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.



കൃഷ്ണന്‍കുട്ടി നായര്‍ പി.ജി.(ക്രമനമ്പര്‍ - 01), എം.സി.ജോസ് (ക്രമനമ്പര്‍ - 04), അഡ്വ മോഹന്‍ദാസ് റ്റി.പി. (ക്രമനമ്പര്‍ - 07) , രാജു എബ്രഹാം (ക്രമനമ്പര്‍ - 11),  ജെ. രാധാകൃഷ്ണകുറുപ്പ് (ക്രമനമ്പര്‍ - 12), കെ.പി.സാബു (ക്രമനമ്പര്‍ - 15), സുനില്‍കുമാര്‍ ബി (ക്രമനമ്പര്‍ - 16), റ്റി.വി.സുരേഷ് (ക്രമനമ്പര്‍ - 17), കെ.ബി.വിജയന്‍ (ക്രമനമ്പര്‍ - 19) എന്നിവരാണ് ജനകീയമുന്നണിയുടെ സ്ഥാനാര്‍ഥികള്‍.



ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോള്‍ ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ ബിജു കൂമ്പിക്കന്‍, നഗരസഭാ കൌണ്‍സിലര്‍ ബീന ഷാജി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം രഞ്ജിത്കുമാര്‍, സന്തോഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വാഗതസംഘമാണ് ജനകീയമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.




ഏറ്റുമാനൂരിന്‍റെ സാംസ്കാരികഹൃദയത്തിൽ പതിറ്റാണ്ടുകളായി അറിവിന്‍റെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന എസ് എം എസ് എം ലൈബ്രറി, പുസ്തകങ്ങളുടെ ശേഖരം മാത്രമല്ല; തലമുറകളുടെ ചിന്തയ്ക്കും സർഗാത്മകതയ്ക്കും സാമൂഹിക ബോധത്തിനും വഴികാട്ടിയായ സാംസ്കാരിക പ്രസ്ഥാനമാണ്. ഈ മഹത്തായ പൈതൃകത്തിന്‍റെ തുടർച്ചയും വളർച്ചയും ഉറപ്പാക്കാനാണ് ജനകീയ  മുന്നണി എന്ന പേരിൽ തങ്ങൾ മൽസരരംഗത്തിറങ്ങുന്നതെന്ന് സാരഥികള്‍ വ്യക്തമാക്കി.


ലൈബ്രറിയുടെ മഹത്തായ പാരമ്പര്യത്തിന് പുതുചിറകുകൾ നൽകാനും അറിവിന്‍റെ ഈ ദീപം തലമുറകളോളം തെളിഞ്ഞുനിൽക്കാനുമുള്ള ഒട്ടേറെ പദ്ധതികളാണ് ജനകീയമുന്നണി അംഗങ്ങള്‍ക്കുമുന്നില്‍ നിരത്തുന്നത്. നിലവിലെ ഭരണ സമതിയുടെ  ഗുണകരമായ  പ്രവർത്തനങ്ങൾ പിന്തുടരുകയും അതിൽ നിന്ന് വ്യത്യസ്തമായി താഴെ പറയുന്നവയുള്‍പ്പെടെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്ന് അവര്‍ വാഗ്ദാനം നല്‍കുന്നു. 

 

1.  ലൈഫ് മെമ്പര്‍ഷിപ്പ് ഫീസ് 5000 രൂപയുടെ പകുതിയാക്കി കൂടുൽ അംഗങ്ങളെ ചേർക്കും 

2.  ഇ - റീഡിങ്ങ് സൗകര്യം ഏർപ്പെടുത്തും

3.  ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കും               

4.  ലൈബ്രറിയോടു ചേർന്നുള്ള തുറസായ സ്ഥലത്ത് സായാഹ്നങ്ങളിൽ ഇരുന്നു വായിക്കാൻ വായന മുറ്റം സജ്ജീകരിക്കും.

5.  ഗ്രൗണ്ട് ഫ്ളോറിൽ ശുചി മുറി നിർമിക്കും

6.  ലൈബ്രറിയുടെ പ്രവേശന കവാടം നവീന രീതിയിൽ പുനർ നിർമിക്കും 

7.  പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായി 'ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോര്‍' ആരംഭിക്കും.

6.  ഇ സേവ കേന്ദ്രത്തിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തും.          

7.  സൗരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ച് വൈദ്യുതി ചെലവ് കുറയ്ക്കും.

8.  വനിതാ, ശ്രീമൂലം നേച്ചര്‍ ക്ലബ്ബ്, ബാലവേദി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.

9.  ലൈബ്രറിയുടെ അംഗങ്ങള്‍ക്കായി പ്രകൃതി പഠനക്യാമ്പുകള്‍ കൃത്യമായ ഇടവേളകളിൽ നടത്തും

10. ബാലകലോത്സവം ലൈബ്രറി കൗണ്‍സിലിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം യഥാസമയത്ത് നടത്തി കുട്ടികള്‍ക്ക് ജില്ലാ, സംസ്ഥാന തലത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കും. 

11. കലാനുസൃതമായ മാറ്റങ്ങൾക്കായി ബൈലോയിൽ ആവശ്യമായ ഭേദഗതി വരുത്തി ജനകീയലൈബ്രറി ആക്കി മാറ്റും.

13. ഓർഡിനറി അംഗങ്ങൾക്ക് കൂടുതൽ അധികാരവും അംഗീകാരവും ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K