19 August, 2026 06:17:21 PM


ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു



ഏറ്റുമാനൂർ:  ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടെ 53 സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 426 പേർ രജിസ്റ്റർ ചെയ്തു. വിവിധ സ്ഥാപനങ്ങളിലെ തൊഴിൽ, അപ്രൻറീസ്ഷിപ്പ് അവസരങ്ങൾക്കായി 381 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എ. സജി ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടർ കെ. സന്തോഷ്‌കുമാർ  അധ്യക്ഷത വഹിച്ചു.  എൻ.എസ്.ടി.ഐ.  കോഴിക്കോട് ട്രെയിനിംഗ് ഓഫീസർ ബി.കെ. ബിജോയ്, ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ സിനി എം. മാത്യൂസ്, പള്ളിക്കത്തോട് ഗവൺമെൻറ് ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ജോൺസൺ മാത്യു, ആർ.ഐ. സെൻറർ ട്രെയിനിംഗ് ഓഫീസർ സാബു ജോസഫ്, വി.ടി. ലിതാമോൾ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307