31 July, 2026 06:25:51 PM
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിയമനം; അഭിമുഖം അഞ്ചിന്

കോട്ടയം: ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നൃത്തം, യോഗ, കരാട്ടേ പരിശീലകർ (മൂന്നും സ്ത്രീകൾക്ക് മാത്രം), ബാൻഡ് മാസ്റ്റർ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് നടക്കും. പട്ടിക വർഗ വിഭാഗക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അഭിമുഖം നടക്കുന്ന സമയം: കരാട്ടെ പരിശീലക- രാവിലെ 10, ബാൻഡ് മാസ്റ്റർ- 11.30, നൃത്ത പരിശീലക- ഉച്ചകഴിഞ്ഞ് രണ്ട്, യോഗ പരിശീലക- ഉച്ചകഴിഞ്ഞു മൂന്ന്.





