05 September, 2026 10:07:45 AM


സഹപാഠികളുടെ ചിത്രം മോർഫ് ചെയ്തു; ഏറ്റുമാനൂർ മംഗളം കോളേജിലെ വിദ്യാർത്ഥി അറസ്റ്റിൽ



ഏറ്റുമാനൂർ: സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസെടുത്തത്. നാലാംവര്‍ഷ വിദ്യാര്‍ഥിയാണ് അജ്മല്‍. ഇയാളുടെ ലാപ്‌ടോപില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935