21 November, 2026 11:13:15 AM
ഏറ്റുമാനൂരില്‍ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ : നിരോധിത മയക്കുമരുന്നുകളായ എംഡിഎംഎയും ഗഞ്ചാവും ഡയസെപാം ആംപ്യൂളുകളും കൈവശം വെച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന യുവഡോക്ടര്‍ ഏറ്റുമാനൂരില്‍ അറസ്റ്റില്‍. ഏറ്റുമാനൂർ അരുണോദയം പാറയിൽ വീട്ടിൽ മുരളീധരന്റെ മകൻ ഡോ. അരുൺ മുരളീധരൻ (35) ആണ് അറസ്റ്റിലായത്. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തുവരികയാണ് ഇയാൾ.
2026 നവംബർ 21ന് പുലർച്ചെ 12.15 മണിയോടെ തവളക്കുഴി ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ സഞ്ചരിച്ചിരുന്ന KL 05 BD 1403 നമ്പർ കാർ പോലീസ് തടഞ്ഞ് പരിശോധിച്ചത്. പരിശോധനയിൽ ഇയാളുടെ കൈവശം 0.890 ഗ്രാം എംഡിഎംഎ 1.122 ഗ്രാം ഗഞ്ചാവ്, അഞ്ച് ഡയസെപാം ആംപ്യൂളുകൾ എന്നിവ കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂർ സി.ഐ. കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബിനു വി.എൽ., കുഞ്ഞുമോൻ തോമസ്, ജിജി ലൂക്കോസ്, വിനോദ് വി.കെ., സി.പി.ഒ. സനീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




