13 November, 2026 06:13:15 PM


കുരുന്നുകളുടെ ആഘോഷമായി ശിശുദിനം



​മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി എന്നറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷത്തിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. ​ആഘോഷങ്ങളുടെ ഭാഗമായി ചെറിയ കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ പ്രധാന ആകർഷണമായി നൂറുകണക്കിന് വിദ്യാർഥികൾ സ്കൂൾ മൈതാനത്ത് അണിനിരന്ന് ഇംഗ്ലീഷിൽ "CHACHAJI" എന്ന ഹ്യൂമൻ ആൽഫബെറ്റ് ഫോർമേഷൻ തീർത്തത് ശ്രദ്ധേയമായി.  സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. വിദ്യാർഥികൾക്ക് ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് പുറമെ സ്കൂളിൽ മധുരവിതരണവും നടന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918