11 August, 2026 05:59:04 PM
സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ

ദമാസ്കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, കൊലപാതകങ്ങള്‍, അനധികൃതമായി ആളുകളെ തടങ്കലില്‍ വയ്ക്കുക അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ദമാസ്‌കസിലെ കോടതിയുടേതാണ് തീരുമാനം. ബാഷര്‍ അല്‍ അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ സാന്നിധ്യമില്ലാതെയായിരുന്നു കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.
രണ്ടു പതിറ്റാണ്ടിലേറെ സിറിയയില്‍ ഏകാധിപത്യ ഭരണം നടത്തിയ ഭരണാധികാരിയാണ് ബാഷര്‍ അല്‍ അസദ്. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന മനുഷ്യത്വത്തിനെതിരായ ക്രൂരകൃത്യങ്ങള്‍ക്കാണ് അസദിന് ശിക്ഷ വിധിച്ചത്. 2024 ഡിസംബറില്‍ വിമതര്‍ ദമാസ്‌കസ് വളഞ്ഞതിനെത്തുടര്‍ന്ന് അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു.





