07 August, 2026 11:43:22 AM


സൗദി അറേബ്യയിൽ ഹൂതി ആക്രമണം; നിരവധി പേർക്ക് പരിക്ക്



റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖലയായ നജ്റാനില്‍ ഹൂതികളുടെ ആക്രമത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഏഴ് സൗദി പൗരന്മാരും, ഒരു സ്ത്രീയും 4 വയസ്സുള്ള ഒരു കുട്ടിയും, ഒരു യെമന്‍ സ്വദേശിയും, രണ്ട് ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുണ്ട്.

സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ പ്രൊജക്‌റ്റൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സാധരണക്കാരെ ലക്ഷ്യം വച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സഖ്യസേന പറഞ്ഞു. സാരാണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സഖ്യസേനയുടെ സംയുക്ത സേനാ കമാന്‍ഡ് ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ തുടരുമെന്ന് അല്‍മാലികി പറഞ്ഞു.

മേഖലയിലെ നയതന്ത്ര ശ്രമങ്ങള്‍ ഫലവത്തായി മുന്നോട്ടുപോകുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാന്‍ അനുകൂല സംഘങ്ങളും ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്ന് സൗദി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949