02 August, 2026 08:08:27 PM
ഇന്തോനേഷ്യയില്‍ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 271 പേരുമായി യാത്ര പോയ കെഎംപി മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ 41 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.ഇന്തോനേഷ്യയിലെ മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പല്‍. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ തീപിടിത്തവിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയായ ബസാര്‍നാസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.





