09 August, 2026 05:05:42 PM


തിരുവനന്തപുരത്ത് ചികിത്സാ പിഴവ്; മരുന്ന് മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി



തിരുവനന്തപുരത്ത് ചികിത്സാ പിഴവ്. മുട്ടുവേദനയുമായി എത്തിയ സ്ത്രീയ്ക്ക് ആമവാതത്തിൻ്റെ മരുന്ന് നൽകിയതായി പരാതി. ഇരിഞ്ചയം സ്വദേശിനി ഷീലക്കാണ് ഡോക്ടർ മരുന്ന് മാറി നൽകിയത്. മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി ശരീരമാസകലം പൊട്ടിയൊലിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജേക്കബ് ആൻ്റണിയാണ് മരുന്ന് എഴുതിയത്. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്ന് ആരോപണം. മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്നും കുടുംബം പറഞ്ഞു. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് കുടുംബം ആരോപിച്ചു. ഡോക്ടർ ഷീലയെ ചികിത്സിച്ചത് സ്വന്തം വീട്ടിലാണ്. പൊലീസിൽ കുടുംബം പരാതി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934