26 June, 2026 02:10:47 PM
ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലാ: ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയന്റെ (24 വയസ് ) മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ടെത്തിയ അയൽപക്കക്കാരാണ് എമ്മി ആറ്റിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിച്ചത്. ഈ സമയം എമ്മിയുടെ ബാഗും ഫോണും പാലത്തിൽ ഇരിപ്പുണ്ടായിരുന്നു.






