29 May, 2026 01:03:13 PM


നിയമസഭയിൽ ഗവർണർക്കൊപ്പം ഡിജിപിയും; ചട്ടലംഘനം ചൂണ്ടിക്കാട്ടി പിണറായി വിജയൻ



തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം ഡിജിപിയും നിയമസഭയിലെത്തിയതില്‍ വിവാദം. ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിയമസഭയിലെത്തിയത് ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപി സഭയിലെത്തിയത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോഴാണ് കൂടെ ഡിജിപിയും പ്രവേശിച്ചത്. ഡിജിപി നിയമസഭയില്‍ പ്രവേശിക്കുന്നത് പതിവല്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയത്. കീഴ്വഴക്കങ്ങളില്‍ ഇത്തരം സംഭവങ്ങളിലെന്നും ഇത് അറിയാതെ സംഭവിച്ചതാകാമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

ഡിജിപി സഭയ്ക്കകത്ത് വന്നത് ഗവര്‍ണര്‍ക്കൊപ്പമാണ്. പ്രോട്ടോകോള്‍ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തില്‍ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കര്‍ മറുപടിയില്‍ പറഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K