04 November, 2016 11:58:40 PM


നിര്‍ഭയ ഷെല്‍റ്റര്‍ ഹോം : താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലായി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്നതിന് എന്‍.ജി.ഒകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ഷെല്‍ട്ടര്‍ ഹോമിന് സ്വന്തം സ്ഥലമുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമേഖലയില്‍ മുന്‍പരിചയമുള്ള, സംഘടനകള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍, നിര്‍ഭയ സെല്‍, സാമൂഹ്യനീതി വകുപ്പ്, ഹൗസ് നമ്പര്‍ 40, ചെമ്പക നഗര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2331059. വെബ്സൈറ്റ് : www.swb.kerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K