21 November, 2026 07:30:38 PM
ഡിജിറ്റൽ കന്നുകാലി പ്രദർശനം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14, 15 തീയതികളിൽ മണർകാട് നടക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ കന്നുകാലി പ്രദർശനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മികച്ച പാലുത്പാദനശേഷിയുള്ള ഉരുക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ നിന്നുമായി ഏറ്റവും കൂടുതൽ പാലുത്പാദനശേഷിയുള്ള മികച്ച 12 ഉരുക്കളെ തെരഞ്ഞെടുക്കും.
പരമ്പരാഗത കന്നുകാലി പ്രദർശന മത്സരങ്ങളിൽനിന്നു ഭിന്നമായി പശുക്കളെ പ്രദർശന വേദിയിലേക്ക് കൊണ്ടുവരേണ്ടതില്ല. ക്ഷീരവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള ബ്ലോക്ക്തല കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ ഫാമുകളിൽ നേരിട്ടെത്തി പശുക്കളുടെ യഥാർത്ഥ പാലുത്പാദനം വിലയിരുത്തും.
താൽപര്യമുള്ളവർ അപേക്ഷാ പൂരിപ്പിച്ച് നവംബർ 28ന് മുമ്പു ബന്ധപ്പെട്ട ക്ഷീരസഹകരണ സംഘങ്ങളിൽ നൽകണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുമായോ ക്ഷീരസംഘങ്ങളുമായോ ബന്ധപ്പെടണം. ഫോൺ: 0481-2562768



