29 October, 2016 10:16:12 AM


ആയുര്‍വേദ പി.ജി: സ്‌പോട്ട് അഡ്മിഷന്‍ 31 ന്

തിരുവനന്തപുരം: 2016-17 വര്‍ഷത്തെ ആയുര്‍വേദ പി.ജി പ്രവേശനത്തില്‍ സ്വാശ്രയ ആയുര്‍വേദ കോളേജായ കണ്ണൂര്‍ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ അഗദതന്ത്ര വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു സീറ്റിലേക്ക് തത്സമയ പ്രവേശനത്തിനുളള അഭിമുഖം ഒക്ടോബര്‍ 31 ന് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുളള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഫീസ് ഘടന: പ്രതിവര്‍ഷം 3,00,000 രൂപ. താത്പര്യമുളളവര്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍ സഹിതം അന്ന് രാവിലെ ഒന്‍പത് മുതല്‍ 10 മണിവരെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K