28 June, 2025 06:04:20 PM
തെലുങ്ക് ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: തെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. അവതാരകയായ സ്വെഛ വോതർക്കറെ (40) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്ന് സൂചന. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലാണ് സംഭവം. ഒരു പ്രമുഖ തെലുങ്ക് വാർത്താ ചാനലിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഹൈദരാബാദ് പോലീസ് പറയുന്നതനുസരിച്ച്, ജേണലിസ്റ്റ് കോളനിയിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്വെഛ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.