17 March, 2025 08:46:28 AM
ടി ആര്‍ രഘുനാഥന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആര്‍ രഘുനാഥനെ തെരഞ്ഞെടുത്തു. അന്തരിച്ച മുന്‍ ജില്ലാ സെക്രട്ടറി എ വി റസലിന്റെ പിന്‍ഗാമിയായിട്ടാണ് രഘുനാഥന്‍ സെക്രട്ടറിയാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
നിലവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. എസ്എഫ്‌ഐയിലൂടെയാണ് രഘുനാഥന്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. ഡിവൈഎഫ്‌ഐ. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സിപിഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പദവിയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കോട്ടയം കോ ഓപ്പറേറ്റിങ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശം അയര്‍ക്കുന്നം അറുമാനൂര്‍ ആണ് രഘുനാഥന്റെ സ്വദേശം. ഭാര്യ രഞ്ജിത, മകന്‍ രഞ്ജിത്ത് മരുമകള്‍ അര്‍ച്ചന.