15 January, 2026 10:32:28 AM


ചിങ്ങവനം കരിമ്പിൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ മോഷണം; പ്രതി അറസ്റ്റിൽ



കോട്ടയം : ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പനച്ചിക്കാട് വെള്ളൂത്തുരുത്തി പുത്തൻപറമ്പിൽ വീട്ടിൽ  അനിൽകുമാർ കെ.കെ (58)യാണ് അറസ്റ്റിലായത്. ജനുവരി അഞ്ചാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്, വല്യമ്പലത്തിൽ നിത്യ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന  നാലായിരം രൂപാ വില വരുന്ന ഒരു ഓട്ട് നിലവിളക്കും  ആയിരത്തിഅഞ്ഞൂറ് രൂപാ വീതം വിലവരുന്ന രണ്ട് ഓട്ട് വാൽക്കിണ്ടിയും ഉൾപ്പടെ എഴായിരം രൂപയുടെ വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മോഷണം, എൻ ഡി പി എസ്, പോക്സോ ഉൾപ്പടെ 23 ഓളം കേസുകൾ നിലവിലുണ്ട്, പ്രതിയെ കോടതിയിൽ ഹാജരാക്കി.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926