07 January, 2026 05:55:58 PM


മുണ്ടക്കയത്ത് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി



കോട്ടയം: കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം – കോരുത്തോട് റോഡില്‍ വണ്ടൻപതാല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. മറ്റ് കാട്ടുപോത്തുകളുമായുള്ള ഏറ്റുമുട്ടലില്‍ ഏറ്റ കുത്താണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗത്തെ ചത്ത നിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി തുടർ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957