24 January, 2026 04:56:31 PM


കോട്ടയത്ത് റിപ്പബ്ലിക് ദിന ഖാദി റിബേറ്റ് മേള



കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ഖാദി റിബേറ്റ് മേള നടത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഖാദി തുണിത്തരങ്ങൾ, സിൽക്ക് സാരികൾ, ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, പഞ്ഞി മെത്തകൾ എന്നിവയ്‌ക്കൊപ്പം മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, തേൻ തുടങ്ങിയ വിവിധ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും മേളയിൽ ഉണ്ടായിരുന്നു. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകി.

ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ ഖാദി ഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച്ചവരെ പ്രത്യേകം മേളകളുണ്ട്. ഖാദി തുണിത്തരങ്ങൾ 30 ശതമാനം വരെ റിബേറ്റോടെ ലഭിക്കും.

ഖാദി ഗ്രാമസൗഭാഗ്യയുടെ കോട്ടയം(സി.എസ്.ഐ കോംപ്ലക്സ് ബേക്കർ ജംഗ്ഷൻ ഫോൺ: 04812560587),  ചങ്ങനാശ്ശേരി (റവന്യു ടവർ ഫോൺ: 04812423823),  ഏറ്റുമാനൂർ (ഏദൻ ഷോപ്പിംഗ് കോംപ്ലക്സ് ഫോൺ: 04812535120),  വൈക്കം (കാരമൽ ഷോപ്പിംഗ് കോംപ്ലക്സ് ഫോൺ: 04829233508),  ഉദയനാപുരം (മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഫോൺ: 9895841724),  കുറവിലങ്ങാട് (ഭാരത് മാതാ കോംപ്ലക്സ് ഫോൺ: 7907537156) എന്നിവിടങ്ങളിൽ നിന്ന് ഖാദി വസ്ത്രങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930