17 January, 2026 07:00:43 PM
മാന്നാനം കെ ഇ സ്കൂൾ വാർഷികാഘോഷം "നിറച്ചാർത്ത് 2026"

മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 35 മത് വാർഷികാഘോഷം 'നിറച്ചാർത്ത് 2026"ൽ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവനും സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പിതാവും ആയിരുന്നു വിശിഷ്ടാതിഥികൾ.തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ ഫാദർ ആന്റണി ഇളം തോട്ടം സി എം ഐ അധ്യക്ഷപദം അലങ്കരിച്ചു. സി എം ഐ സഭയുടെ "വിദ്യാഭ്യാസ വർഷം" ആചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ വി എൻ വാസവൻ നിർവഹിച്ചു. കെ ഇ സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പൽ റവ ഫാദർ ഫിലിപ്പ് പഴയകരി സി എം ഐ യെ സമ്മേളനത്തിൽ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ, കെ ഇ റെസിഡൻസ് പ്രിഫെക്ട് റവ ഫാദർ ഷൈജു സേവിയർ സി എം ഐ, ബർസാർ റവ ഫാദർ ബിബിൻ തോമസ് സി എം ഐ,ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ ജി മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിം അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സൂര്യ ആകാശ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സൗമ്യ വാസുദേവൻ, ,പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് ഡോക്ടർ ഇന്ദു പി നായർ, പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കാനും കലാപ്രകടനങ്ങൾക്ക് വേദി നൽകാനും അവസരം ലഭിക്കുന്ന "നിറച്ചാർത്ത് 2026"മാന്നാനം സ്കൂളിന്റെ അഭിമാന ആഘോഷമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു





