17 January, 2026 07:20:27 PM


എ.എസ്.ചന്ദ്രമോഹനന് അനീഷ് ബാബു സ്മാരക കവിത പുരസ്ക്കാരം

 

കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്‍റെ 2025-ലെ അനീഷ് ബാബു സ്മാരക കവിത പുരസ്ക്കാരത്തിന് എ.എസ്.ചന്ദ്രമോഹനന്‍ അര്‍ഹനായി. 2023-ല്‍ പാപ്പാത്തി ബുക്സ് അച്ചടിച്ചു പ്രസിദ്ധീകരിച്ച `ഹൃദയഗാഥ' എന്ന കവിത സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്ക്കാരം. ഇതേ പുസ്തകത്തിന് ലളിതാംബിക അന്തര്‍ജനം പുരസ്ക്കാരവും നേരത്തെ ലഭിച്ചിട്ടുണ്ട്.

ജനുവരി 17-ന് കോട്ടയം പബ്ളിക് ലെെബ്രറി ഹാളില്‍ നടന്ന പരസ്പരം മാസികയുടെ 22-ാമത് സാഹിത്യോത്സവത്തില്‍, 
മാനേജിംഗ് എഡിറ്റര്‍ എസ്.സരോജം പുരസ്ക്കാരങ്ങള്‍ എ.എസ്.ചന്ദ്രമോഹനന് കെെമാറി.  എം.ജി.യൂണിവേഴ്സിറ്റി സ്ക്കൂള്‍ ഓഫ് ലെറ്റേഴ്സ് പ്രൊഫ.ഡോ.ഹരികുമാര്‍ ചങ്ങമ്പുഴ യോഗം ഉത്ഘാടനം ചെയ്തു. ചീഫ് എഡിറ്റര്‍  ഔസേഫ് ചിറ്റക്കാട്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്‍റ് പി.ആര്‍.ഹരിലാല്‍, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ.ജലജാമണി, ഉണ്ണികൃഷ്ണന്‍ അമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306