06 January, 2026 09:49:15 AM
കോട്ടയത്ത് കെ.എസ്‌ആ.ർ.ടി.സി ബസും ഇറച്ചി കോഴി വണ്ടിയും കൂട്ടിയിടിച്ച് അപകടം

കോട്ടയം:എം.സി റോഡില്‍ കെ.എസ്‌ആ.ർ.ടി.സി മിന്നല്‍ ബസും ഇറച്ചി കോഴിവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് ഉള്‍പ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. എം.സി റോഡില്‍ മഠം ജംഗ്ഷനില്‍ ഇറച്ചിക്കോഴികളുമായി പോയ മിനി ലോറിയുടെ പിന്നില്‍ ഊട്ടിക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി മിന്നല്‍ ബസിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെ ആയിരുന്നു അപകടം. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര്‍ തെളളകത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.





