28 February, 2025 07:53:15 PM


ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല; 8.25 ശതമാനമായി തുടരും



ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ. 2024-25 സാമ്പത്തികവര്‍ഷത്തിലും പലിശനിരക്ക് 8.25 ശതമാനമായി തുടരും. 2024 ഫെബ്രുവരിയിലാണ് പലിശനിരക്ക് 8.25 ശതമാനമാക്കി ഇപിഎഫ്ഒ ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള പലിശനിരക്കിലാണ് നേരിയ വര്‍ധന വരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്നാണ് 8.25 ശതമാനമാക്കി ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലും നിലനിര്‍ത്താനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്.

അനുമതി ലഭിച്ചുകഴിഞ്ഞാല്‍, പുതിയ പലിശ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇപിഎഫ്ഒ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ മാത്രമേ പലിശ ബാധകമാകൂ. 2022 മാര്‍ച്ചില്‍ 2021-22 ലെ പലിശ നിരക്ക് ഇപിഎഫ്ഒ 8.1 ശതമാനമായി കുറച്ചിരുന്നു. ഇത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2020-21 ല്‍ ഇത് 8.5 ശതമാനമായിരുന്നു. 2018-19 ലെ 8.65 ശതമാനത്തില്‍ നിന്നാണ് കുറവ് വരുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950