09 January, 2026 02:22:17 PM
വിവാദത്തിന് താനില്ല; മരുതംകുഴിയിൽ പുതിയ ഓഫീസ് തുറന്ന് വി കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പുതിയ ഓഫീസ് തുറന്ന് വി കെ പ്രശാന്ത് എംഎൽഎ. വിവാദത്തിന് താനില്ല. വിവാദമാരുണ്ടാക്കിയെന്ന് ജനങ്ങൾ തീരുമാനിക്കും. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.
ശാസ്തമംഗലത്ത് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കോർപ്പറേഷനുമായി കരാറുണ്ടെന്നും ഒഴിയില്ലെന്നും വികെ.പ്രശാന്ത് ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് തർക്കത്തിനില്ലെന്ന് വ്യക്തമാക്കി ഓഫീസ് മാറാൻ തീരുമാനിക്കുകയായിരുന്നു.
അതിന്റെ കൂടെ ഭാഗമായാണ് ഓഫീസ് മാറിയത്. സംഘടതിമായി അവസരമായി കണ്ടുകൊണ്ട് ചിലര്‍ മുന്നോട്ടുവരികയാണ്. അതുകൂടി കണ്ടുകൊണ്ടാണ് ഓഫീസ് മാറുന്നതായിരിക്കും നല്ലത് എന്ന് തീരുമാനം എടുത്തത്. പാര്‍ട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസെന്നും അദ്ദേഹം വ്യക്തമാക്കി.






