11 January, 2026 07:17:16 AM


ഇമാമിനെയോ മെത്രാനെയോ അറസ്റ്റ് ചെയ്യാൻ പലവട്ടം ചിന്തിക്കില്ലേ? അനിൽ നമ്പ്യാരുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു



തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരരിനെ അറസ്റ്റ് ചെയ്ത സംഭവം ഭക്തമനസുകളെയാകെ പിടിച്ചു ലച്ചിരിക്കുകയാണ്. തന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയനേതാക്കളും സൈബർ ഇടവും മറ്റും സജീവമായി രംഗത്തുണ്ട്. ഇതിനിടെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

ഒരു ഇമാമിനെയോ മെത്രാനെയോ ഇതുപോലെ അറസ്റ്റ് ചെയ്യാൻ ഭരണത്തിലിരിക്കുന്നവർ പലവട്ടം ചിന്തിക്കില്ലേ എന്നും ഭീകരവാദി മദനിയെ പണ്ട് അറസ്റ്റ്ചെയ്തപ്പോൾ ഇവിടെ എന്തൊരു പുകിലായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. തന്ത്രിയെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യലിന് പബ്ലിസിറ്റി നൽകിയ എസ് ഐ ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തത് രഹസ്യമാക്കിയത് എന്തിനായിരുന്നുവെന്ന അദ്ദേഹത്തിൻ്റെ ചോദ്യവും ചർച്ച ചെയ്യപ്പെടുന്നു. അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.

"ആണ്ടിൽ നല്ലൊരു സമയം അയ്യപ്പ ചൈതന്യം നേരിട്ടനുഭവിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച ഒരു വ്യക്തി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുമോ എന്ന ചോദ്യം തന്ത്രി കണ്ഠരര് രാജീവര് കേസിൽ പ്രതിസ്ഥാനത്തെത്തിയപ്പോൾ ബലപ്പെടുകയാണ്. 
ഇരിക്കുന്ന കൊമ്പ് തന്ത്രിയായിട്ട് മുറിക്കുമോ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K