08 January, 2026 12:03:47 PM


സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ ആസ്ഥാനത്തെത്തി വി.ഡി സതീശന്‍



കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭ ആസ്ഥാനത്ത് എത്തി. സീറോ മലബാർ സഭ ആസ്ഥാനത്ത് ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് എത്തിയത്. മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. സിനഡ് നടക്കുന്നതിനിടെയാണ് നിർണായകയോഗം നടന്നത്.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.

ഇന്നലെ രാത്രി ഒൻപതേകാലോടെയാണ് സതീശൻ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാർക്കോ മറ്റോ പ്രവേശനം നൽകാറില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ, പോയതാണോ എന്ന് വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K