30 December, 2025 10:36:52 AM
വേടന്‍റെ പരിപാടി കാണാൻ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസര്‍കോട്: റാപ്പര്‍ വേടന്റെ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ വേണ്ടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച് ട്രെയിന്‍ തട്ടിയ യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19)ാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ വേണ്ടി പാളം മുറിച്ച് മതില്‍ച്ചാടി കടക്കാന്‍ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്.







