31 December, 2025 03:16:39 PM
രാജസ്ഥാനില്‍ 150 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു

ജയ്പൂര്‍: രാജസ്ഥാനില്‍ 150 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. രാജസ്ഥാനിലെ ടോങ്കില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു പിടിച്ചെടുത്തത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കാറില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തില്‍ സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്‌വ എന്നിവരെ അറസ്റ്റ് ചെയ്തു. വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.







