23 October, 2024 09:23:46 AM


എഴുത്തുകാരി സരസ്വതി എസ്.വാരിയർ അന്തരിച്ചു



തൃശൂർ: എഴുത്തുകാരിയും വിവർത്തകയുമായ സരസ്വതി എസ് വാരിയർ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. പൂങ്കുന്നം വാരിയം ലെയ്നിൽ നിർമല നിവാസിലാണ് താമസം. പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാര്യത്ത് 1926-ലാണ് ജനനം.  

കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീസ്തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. വേദമതം, സൗന്ദര്യലഹരി എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്യർ സമാജത്തിന്റെ എൻ വി  കൃഷ്ണവാര്യർ പുരസ്കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭർത്താവ്: പരേതനായ ചാലപ്പുറത്ത് ശങ്കരവാര്യർ. മക്കൾ: പരേതനായ എ വി ഗോപാലകൃഷ്ണ വാര്യർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ വി ഹരിശങ്കർ (ബാലരമ എഡിറ്റർ ഇൻ- ചാർജ്), പരേതയായ അനിത. മരുമക്കൾ:  ഗിരിജ, പരേതനായ എൻ എം പ്രഭാകരൻ, ടി വി രാജൻ, ഡോ. ജ്യോത്സ്ന കാവ്. സംസ്കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K