25 September, 2024 07:42:24 PM


ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ ഒഴിവ്



ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.30ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡിപ്‌ളോമ ഇൻ ഫാർമസി/തത്തുല്യം/ബിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0481-2535573

ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡി.എം.എൽ.ടി/ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം(ഡി.എം.ഇ./തത്തുല്യം)എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11.00 മണിക്ക് ഹാജരാകണം. ഫോൺ: 0481-2535573


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K