23 June, 2024 12:24:39 PM
നടന്‍ ബാലന്‍ കെ നായരുടെ മകന്‍ അജയകുമാര്‍ അന്തരിച്ചു
ഷൊർണൂർ: നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അംഗവുമായിരുന്നു.
അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്, ഗോപികൃഷ്ണൻ. സഹോദരങ്ങൾ: ആർ ബി അനിൽ കുമാർ (എസ്ടിവി ചാനൽ എംഡി), ആർ ബി മേഘനാഥൻ (നടൻ), സുജാത, സ്വർണലത.