12 June, 2024 05:08:27 PM


ഓണേഴ്സ് ബിരുദം; 14 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിന് ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സ്പോര്‍ട്സ്, കള്‍ച്ചറല്‍, പി.ഡി ക്വാട്ടകളില്‍ ഇനി അപേക്ഷിക്കാന്‍ കഴിയില്ല.  


രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് 14 വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം.  പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K