12 June, 2024 09:09:20 AM
സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു
ബെംഗ്ലൂരു: പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. പോക്കുവെയില്‍ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നു.
ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകള്‍ ചെയ്ത രാജീവ് താരാനാഥ് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.. നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം ഒരുക്കിയിട്ടുള്ള രാജീവ് താരാനാഥ് മലയാളത്തില്‍ കടവ് എന്ന സിനിമയ്ക്കും സംഗീതം ഒരുക്കിയിരുന്നു. നാളെ മൈസൂരിലെ സ്വവസതിയില്‍ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട് നടക്കും.