05 March, 2024 06:49:43 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം; 44 കാരൻ അറസ്റ്റിൽ

 

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ കയറിയ പെൺകുട്ടിയോട്  ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K