17 January, 2024 11:42:51 AM
കണ്ണൂരിൽ യുവ വൈദികൻ സിറിൽ തോമസ് കുറ്റിക്കൽ അന്തരിച്ചു
കണ്ണൂര്‍: യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ (37) അന്തരിച്ചു. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു. നിലമ്പൂർ മണിമൂളി സ്വദേശിയാണ്.
2015 നവംബർ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകൾ നടത്തും.
മണിമൂളി കുറ്റിക്കൽ തോമസിന്‍റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്.