05 January, 2024 02:29:24 PM


ശബരിമല മകരവിളക്ക് മഹോത്സവം: എരുമേലിയിൽ മദ്യനിരോധനം



കോട്ടയം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള എരുമേലി പേട്ടകെട്ട് ഉത്സവവും ചന്ദനക്കുടവും പ്രമാണിച്ച് ജനുവരി 11, 12 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഇക്കാലയളവിൽ മദ്യഷോപ്പുകളും മദ്യശാലകളും അടച്ചിടണം. മദ്യം, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്. അനധികൃത മദ്യ-ലഹരിവസ്തുക്കളുടെ വിൽപ്പന തടയാൻ എക്‌സൈസ്, പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K