28 December, 2023 06:52:17 PM


ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം കാഞ്ഞിരപള്ളിയില്‍ പിടിയിൽ



കാഞ്ഞിരപള്ളി :  കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീജിത്ത് (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന്  2018 ഡിസംബറിൽ കുറുവാമുഴി പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയും, തുടര്‍ന്ന്   കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ  അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഓ മാരായ ശ്രീരാജ്, പീറ്റർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K