12 August, 2016 07:40:03 PM
അണ്ടര്‍ 12 വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ ധനസഹായം അനുവദിച്ചു
കല്‍പ്പറ്റ: വയനാട് നൂല്‍പുഴ പഞ്ചായത്തില്‍ മുളച്ചിറ കുറുമ കോളനിയിലെ സുരേഷിന്റെ മകന്‍ 12 കാരന്‍ ഗൗതം കൃഷ്ണയ്ക്ക് ചൈനയില്‍ നടക്കുന്ന അണ്ടര്‍ 12 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രത്യേക ധനസഹായമായി എണ്‍പതിനായിരം രൂപ അനുവദിച്ചു. നിര്‍ധന കുടുംബം ധനസഹായത്തിന് വയനാട് കളക്ടറെ സമീപിച്ചെങ്കിലും ലോക കപ്പ് സംഘടിപ്പിക്കുന്ന സ്ഥാപനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് വിഷയം മന്ത്രി എ.കെ. ബാലന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രത്യേക കേസായി പരിഗണിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഗൗതം കൃഷ്ണയ്ക്ക് ധനസഹായം അനുവദിക്കുമായിരുന്നു.