25 July, 2016 09:46:59 PM


ബി.എസ്.സി നഴ്‌സിങ്, ബി.ഫാം രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: ബി.എസ്.സി നഴ്‌സിങ്, ബി.ഫാം, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളില്‍ ഹാജരാക്കി ജൂലൈ 27ന് മുമ്പ് ഫീസ് ഒടുക്കണം. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കി മൂന്നാം ഘട്ട അലോട്ട്‌മെന്റ് ജൂലൈ 28ന് പ്രസിദ്ധീകരിക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റിനു വേണ്ടിയുള്ള ഹയര്‍ ഓപ്ഷന്‍ പുനക്രമീകരണം ജൂലൈ 27 ന് അഞ്ച് മണി വരെ. ഫോണ്‍ : 0471 - 2560362, 63, 64, 65



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K