06 October, 2022 07:33:37 PM


ഭക്ഷ്യസുരക്ഷയില്‍ പരിശീലനം നടത്തി കെഎച്ച്ആര്‍എയും ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്‍റും



ഏറ്റുമാനൂർ: ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്‍റ് ഏറ്റുമാനൂർ സർക്കിളും കെഎച്ച്ആര്‍എ ഏറ്റുമാനൂർ യൂണിറ്റും സംയുക്തമായി നടത്തിയ ഫോസ്ടാക് ട്രെയിനിങ് ക്ലാസ് ഏറ്റുമാനൂർ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ. തെരസ്ലിൻ ലൂയിസ് ഉദ്ഘാടനം ചെയ്തു. ഹോട്ടൽ അസ്റ്റോറിയ ഹാളിൽ നടന്ന യോഗത്തില്‍ കെ എച്ച് ആർഎ ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ, ഏറ്റുമാനൂർ യൂണിറ്റ് സെക്രട്ടറി ബോബി, മനോജ്‌ എന്നിവര്‍ പ്രസംഗിച്ചു. ട്രയിനർ ബിൻസ് കെ തോമസ് ക്ലാസുകള്‍ നയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K