21 September, 2022 08:34:48 AM


കോട്ടയം നഗരത്തിൽ പിക്കപ്പ് വാൻ റോഡരികിലെ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം



കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. ചോറ്റാനിക്കര സ്വദേശി കനയന്നൂർ രമ്യ നിവാസിൽ മണികണ്ഠൻ (36 ) ആണ് മരിച്ചത്. പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ  വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.

കെ കെ റോഡിൽ ജില്ലാ ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായി:രുന്നു. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാ സംഘം എത്തിയാണ് പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.  ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K