14 September, 2022 02:29:43 PM


പാലായിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു



പാലാ: ഇന്നലെ  പെട്ടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ജബ്ബാര്‍ ആണ് മരിച്ചത്. ജബ്ബാറിന് ഒപ്പമുണ്ടായിരുന്ന റഹിം ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയിലാണ് ഇന്നലെ വൈകുന്നേരം അപകടമുണ്ടായത്.

ആക്രിസാധനങ്ങളുമായി പോകുകവേയാണ് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞത്. പുലിയന്നൂർ അരുണാപുരം ഗസ്റ്റ് ഹൗസ് റോഡും, ഏറ്റുമാനൂർ റോഡും സംഗമിക്കുന്ന ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ തുടർന്ന് ഇവിടെ റൗണ്ടാന നിർമ്മിക്കുമെന്ന് മാണി സി.കാപ്പൻ എം എൽ എ അറിയിച്ചു. പുലിയന്നൂരില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തിലും ഒരാൾ മരിച്ചിരുന്നു. മേവിട സ്വദേശി ജോസഫാണ്  മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K