20 August, 2022 09:48:31 PM


വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം; കടിയേറ്റത് അഞ്ച് പേര്‍ക്ക്



വൈക്കം: ചെമ്പിൽ ഇന്ന് അഞ്ച് പേരെ തെരുവ് നായ കടിച്ചു. ചെമ്പ് പഞ്ചായത്ത് പോസ്റ്റ് ഓഫീസിനു സമീപമാണ് നായയുടെ ആക്രമണമുണ്ടായത്. കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച തലയോലപ്പറമ്പിൽ സ്ത്രീകളടക്കം 10 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K