20 August, 2022 07:41:58 PM


വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ



വൈക്കം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വടയാർ വടക്കുംഭാഗം ആശാലയം വീട്ടിൽ അനിൽകുമാർ മകൻ അനന്തു അനിൽകുമാർ (24) നെയാണ്  തലയോലപ്പറമ്പ് പോലീസ്  അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം റോഡിലൂടെ നടന്നുപോയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട്  ബൈക്കിൽ എത്തിയ ഇയാൾ  വഴി ചോദിക്കുവാൻ എന്ന വ്യാജേനെ യുവതിയുടെ സമീപത്ത്  ബൈക്ക് നിർത്തുകയും യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു. തുടർന്ന് അതിജീവിത തലയോലപ്പറമ്പ് സ്റ്റേഷനിൽ പരാതിപ്പെടുകയും  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്.ഐ മാരായ   ദീപു ടി ആർ, സിവി എൻ.ജി,എ.എസ്. ഐ സുശീലൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K