19 August, 2022 06:19:25 PM


തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു



കോട്ടയം: തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി - മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തലയോലപറമ്പ് ഉമ്മാംകുന്ന്, കോലത്താർ, സെന്‍റ് ജോർജ് പള്ളി പരിസരങ്ങളിലുള്ളവരെയാണ് നായ ആക്രമിച്ചത്.

ഇന്നലെ രാവിലെ 7.30 ഓടെ തലയോലപ്പറമ്പ് ഉമ്മാംകുന്നിലായിരുന്നു തെരുവ് നായയുടെ ആക്രമണത്തിന് തുടക്കം. പിന്നീട് പള്ളി ഭാഗത്തെ പാൽ സ്റ്റോറിനടുത്തെത്തിയ തെരുവ് നായ ഈ ഭാഗത്തുള്ളവരെയും ആക്രമിക്കുകയായിരുന്നു. നിരവധി വളർത്തു നായകളെയും കടിച്ചതായാണ് വിവരം. നായ പിന്നീട് വണ്ടി ഇടിച്ച് ചത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K